19 April 2011

പരിചയക്കാര്‍ക്ക് ചിക്കന്‍ ബിരിയാണിയും മറ്റുള്ളവര്‍ക്ക് ലാത്തി ചാര്‍ജും


ഇന്നലെ അബദ്ധവശാല്‍ കലൂര്‍ ഇന്റര്‍ നാഷണല്‍ സ്റ്റേടിയത്തില്‍ പോയി അപ്പോഴാണ് ജനങ്ങളെ സേവിക്കാനുള്ള പോലീസിന്റെ യഥാര്‍ത്ഥ സെവിക്കല്‍ കണ്ടത് .

വെറുതെ വായി നോക്കി E 1 ഗേറ്റിന്റെ മുന്പില്‍ നില്‍ക്കുമ്പോള്‍ അതാ വരുന്നു ഒരു കൂട്ടം പോലീസുകാര്‍ ...

അവരുടെ കയ്യില്‍ ഒരു വടിയുമുണ്ട് ..

ഇത് എന്തിനന്നെന്നു നാട്ടിന്‍ പുറത്തു നിന്ന് വന്ന എനിക്കരിയെണ്ടേ ?? അവര്‍ ആ വടി കൊണ്ട് എന്ത് ചെയ്യുന്നു എന്നറിയാന്‍ ഞാനും അവിടെ നിന്നു.പിന്നെ അവിടെ കാണുന്നത് ജനങ്ങള്‍ കൂട്ടം കൂട്ടമായി ഓടുന്നതാണ്‌ ... " ഓടിക്കോ ഓടിക്കോ ഓടിക്കോ" എന്ന് മാത്രം കേള്‍ക്കാം , ഇതെന്തു പറ്റി ഇവര്‍ക്ക് എന്ന് ആലോചിച്ചിരിക്കുമ്പോള്‍ അവര്‍ എന്‍റെ അടുതെത്തി " ഓടെടാ " എന്ന് പറഞ്ഞു കൊണ്ട് എന്നെയും അടിക്കാന്‍ വന്നു .

എന്നോടാ കളി ഞാന്‍ വിടുമോ ?? ഞാനും ഓടി .. അങ്ങനെ ഒരു വിധം കിതപ്പ് മാറ്റാന്‍ അവിടെ എവിടെയോ ഇരിക്കുമ്പോള്‍ അതാ അവിടെ ഒരു പോലീസുകാരന്‍ , പോലീസുകാരോട് എനിക്കുണ്ടായ എല്ലാ വിശ്വാസവും പോയി നില്‍ക്കുന്ന സമയം , ആ സാറേ ( സാറെ എന്ന് വിളിക്കാം അല്ലെങ്കില്‍ ബഹുമിനിച്ചില്ല എന്ന് പറഞ്ഞാവും അടുത്ത അടി ) കണ്ടപ്പോള്‍ തന്നെ എനിക്ക് പേടിയവാന്‍ തുടങ്ങി ...

എന്റെ കാലതാ വിറക്കുന്നു ഞാന്‍ അവിടെ എന്റെ ഫ്രെണ്ട്സിന്റെ പിരകിലോളിച്ചു, അപ്പോഴതാ ഒരു യുവാവ്‌ അയാളുടെ അടുത്തേക്ക് നടന്നു നീങ്ങുന്നു ...

ഓ എന്തൊരു ധൈര്യം !! ആ യുവാവ്‌ അദ്ധേഹത്തിന്റെ അടുത്ത ചെന്ന് ഹസ്തദാനം ചെയ്തു അത് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ഇപ്പൊ അടി കിട്ടും , പക്ഷെ ആ ചെരുപ്പകാരനായ പോലീസുകാരന്‍ തിരിച്ചു ഹസ്തദാനം ചെയ്തു .. 
എന്റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി ഇനി ആ ചെറുപ്പകാരന് കിട്ടാന്‍ പോവുന്ന അടി ഓര്‍ത്തു . അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് അവര്‍ നല്ല പരിചയക്കാരെ പോലെ സംസാരിക്കുന്നു ഞാന്‍ അവരുടെ സംസാരത്തിന് ചെവിയോര്‍ത്തു , അപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത് ആ യുവാവിന്റെ പരിചയക്കാരനാണതു . ആ പോലീസുകാരന്‍ ആ യുവാവിനോട് ചോദിച്ചു "എന്തെ പുറത്ത് നില്‍കുന്നത് ? ", ആ യുവ കോമളന്‍ ഉടനെ മറുപടി പറഞ്ഞു ടിക്കറ്റ്‌ ഇല്ല എന്ന് ഇത് കേള്‍ക്കേണ്ട താമസമതാ ആ പോലീസുകാരന്‍ ആ യുവാവിനെയും കൂട്ടി ഗേറ്റ് ന്റെ അടുത്തേക്ക് നടന്നു നീങ്ങുന്നു , ഞാനും അവരുടെ പിറകില്‍ നടന്നു , ആ നിയമ സൂക്ഷിപ്പുകരനതാ ആ യുവാവിനെ ഗേറ്റ് നു അടുത്ത് നില്‍ക്കുന്ന മറ്റൊരു നിയമ പാലകനെ പരിച്ചയപെടുതുന്നു എന്നിട്ട് അയാള്‍ അവനെ ഗേറ്റ് നു അകത്തു കയറ്റി വിട്ടു ... ആ ഗേറ്റ് നു മുന്‍പില്‍ കൂടി നിന്ന അത്രയും ജനങ്ങള്‍ ( കാശു കൊടുത്തു ടിക്കെറ്റ് എടുത്തവര്‍ പൊട്ടന്മാര്‍ ) പൊട്ടന്മാര്‍ ( ഈയുള്ളവനടക്കം )

ഇതാണോ ജനങ്ങളെ സേവിക്കുന്ന പോലീസ് ..... നിങ്ങള്‍ ഒന്ന് മനസിലാക്കുക പ്രതികരിക്കാന്‍ ശേഷിയുള്ള ഒരു വിഭാഗം വളര്‍ന്നു വരുന്നുണ്ട് , അവരെ മുളയിലെ നുള്ളി കളയാം എന്നാ നിങ്ങളുടെ വിചാരം വെറും സ്വപ്നം മാത്രമായിരിക്കും ....


ഇത്രയും നാള്‍ എനിക്ക് പോലീസിനോടൊരു ബഹുമാനം ഉണ്ടായിരുന്നു ... പക്ഷെ ഇന്നലെ മുതല്‍ എനിക്ക് പുച്ചമാണ് ... ആ യുനിഫോരം അഴിച്ചു വെച്ച് വേറെ വല്ല പനിക്കും പോയിക്കുടെ .... അതായിരിക്കും നിങ്ങള്‍ക്ക് ജനങ്ങളോട് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യം ....


ഒരു സാധാരണക്കാരന്‍


2 comments:

Followers